Friday, December 28, 2012

ഞാനെന്‍റെ പ്രജ്ഞയെ 

ഉറക്കി കിടത്തട്ടെ ,

കനക്കും കരള്‍കുടം 

ആഴിയില്‍ നീറ്റട്ടെ ,

വീണ്ടുമൊരു പുലരിയില്‍ 

പുനര്‍ജ്ജനിയുടെ പൂവായ് 

തീരത്തു വിരിയുമ്പോള്‍ 

വരിക നീ ചൂടുവാന്‍.......

 

Thursday, December 27, 2012

കടലാസു പൂക്കള്‍ 

മാര്‍ച്ചിന്‍

അവസാന പടവിലിരു ന്ന് 

നീ എനിക്കായ് നീട്ടിയ

 കടലാസു പൂക്കളില്‍ 

ഇന്നും മഷിയുണങ്ങീല...

                       ഒരു പച്ചമഷി വരയില്‍ 

                       കുരുങ്ങിക്കിടന്നെന്‍ 

                       വിദ്യാ വസന്തത്തിന്‍ മരം 

                       ചിതലരിച്ചുവെങ്കിലും 

Wednesday, August 22, 2012

സൂര്യദേവന്



മൗനത്തിന്‍റെ പൂക്കളിലെ 
മഞ്ഞുരുകുന്നതിനാണ് 
ഞാന്‍ വേനലിനായി 
കാത്തു കാത്തിരുന്നത് 
ഈ വെയിലില്‍ ഉരുകിയൊലിച്ചത് 
എന്‍റെ  കാഴ്ച്ചകളായിരുന്നു ;
നിന്നോടുള്ള പ്രണയത്തിന്‍റെ 
വെള്ളി നിഴലുകളായിരുന്നു .

 

പെണ്ണ് 

ആരോ വരച്ചിട്ട 

ലക്ഷ്മണ രേഖക്കുള്‍ 

നീറി നീറി പുകയുന്ന  

സ്വപ്‌നങ്ങള്‍ 

Tuesday, August 21, 2012


നിന്നെ മറന്നെന്നു കരുതി  

ആശ്വസിക്കുമ്പോഴും ,

ഇടയ്ക്ക് ,

നിന്‍റെ മേല്‍വിലാസമന്യേഷിച്ച്,

ഒറ്റയ്ക്കും തെറ്റക്കുമായി 

ചില വാക്കുകള്‍ 

എന്‍റെ വീട്ടുപടിക്കലെത്താറുണ്ട് . 

ഇരുമ്പു പട്ടയടിച്ച,

അടച്ചിട്ട വാതിലിനു മുന്‍പില്‍ 

നിന്ന് പരുങ്ങാറുണ്ട് 

 കണ്ണുകളില്‍ ദൈന്യം നിറച്ച് 

കാത്തു കാത്തിരിക്കാറുണ്ട് .

ഒരു ദിവസം ഒരു പൂ പോലെ 

വാടി തളര്‍ന്നു വീഴും .

പിന്നെയെങ്ങോട്ടോ 

മറയും .






ഏഴര വെളുപ്പിനേ ,പുകഞ്ഞു കത്തി ,തിളച്ചു മറിഞ്ഞ് , വറുത്തു കോരി , ഉരുകിയുരുകി ഉണ്ടായതാണ് പ്രാതലും , ചോറും , കറികളും....        "ഉപ്പു പോരെന്നു ...."        "എരിവു കൂടിയെന്ന് ...."        "ചൂടാരിയില്ലെന്ന്..."        " എനിക്ക് വേണ്ടാ ...സമയമില്ല..."ന്നു...        ഉറക്കെ വിളിച്ചു പറഞ്ഞ്         പടികളോടിയിറങ്ങുമ്പോള്‍ പുക ചുമരുകള്‍ക്കിടയില്‍ ഒരു താലിപൊന്നു തിളങ്ങി .               - ഉരുകിയോലിക്കാതെ ബാക്കിയായത്‌          

Monday, August 20, 2012




നീയറിഞ്ഞതും
നിള പറഞ്ഞതും
ഒന്നാണ്‌ .
ജീവിതത്തിന്‍റെ ഒഴുക്ക് ,
നിലയില്ലാത്ത നാളെ ,
              
                  ഞാനറിഞ്ഞതും
                  വെയിലുരുക്കിയതും
                  മറ്റൊന്നാണ്‌ .
                  സ്വപ്നത്തിന്‍റെ പൊന്ന് ,
                 ഓളത്തിന്‍റെ സംഗീതം ,
                 കാറ്റിന്‍റെ തണല്‍ .





നനുത്തു  തുടുത്ത ഒരു ഹൃദയം തന്നിട്ട്‌
അതില്‍ നിറയെ മൗനത്തിന്‍റെ ഇരുട്ട്‌ കുത്തി നിറയ്ക്കുന്ന
നിന്നെ...എനിക്കെങ്ങിനെ , എത്ര സ്നേഹിച്ചാലാണ്
മതിവരുക.....?!

Tuesday, August 14, 2012

                                         നിഴല്‍ ചിത്രങ്ങള്‍ 
                                         ഞാനും...............
                                          ...................നീയും 



ഞാനും നീയും തമ്മിലുള്ള
അകലതിലോഴുകുന്ന
പുഴയാണെന്‍
കവിത .....

ഇത് എന്‍റെ നിഴല്‍ .....