Tuesday, June 25, 2013




തിരിഞ്ഞു നോക്കാതെ 
നീ പോയ്‌ക്കൊൾക
 മഥുരാ  പുരിയിലെക്ക് ,
യാത്രാ മംഗളങ്ങൾ നേരുവാൻ
 ഈ രാധ വഴിവക്കിലില്ല ,
ഓർത്തു വിലപിക്കുവാൻ 
ഇവൾക്ക് മനസുമില്ല .
കാളിന്ദിയിൽ
 നിൻറെ  കരസ്പർശത്തിൻ
 അവസാന ഓർമ്മയും 
കഴുകിക്കളഞ്ഞിരിക്കുന്നു ഇവൾ 
നടന്നു കൊൾക നീ 
അവതാര ലക്ഷ്യത്തിലേക്ക് ...

Monday, June 24, 2013



ഇതാ ഇവിടെ


ഇരുട്ടിൻറെ മാറാല തൂങ്ങിയ


ഈ നാല് ചുവരുകൾക്കുള്ളിൽ ,


പൊടി പിടിച്ചയീ തറയിൽ


എന്റെ പ്രണയത്തിന്റെ ജഡം .


ഉണങ്ങി കരിഞ്ഞ ഇലകളും,


കറുത്ത് പോയ ഇതളുകളുമായി ,


ഒരു ചുവന്ന ദിനത്തിന്റെ


ഓർമ്മയിൽ കുരുക്കിട്ട്


ശ്വാസം കിട്ടാതെ പിടഞ്ഞതിൻറെ


പാടുകളേതുമില്ലാതെ ,


യാതൊരു പരിഭവങ്ങളുമില്ലാതെ


മരിച്ചു കിടക്കുന്നു .


Wednesday, January 23, 2013

പാതി  വെന്ത മനസ്സിലും 

 വീണുടഞ്ഞ ഇന്നലെയിലും

 ചിതലരിച്ച പുസ്തകതാളിലും  

  മാഞ്ഞുപോകാത്ത ഒന്നുണ്ട് -

മൂര്‍ച്ചയുള്ള നോക്കുകൊണ്ട്  

നീ കോറിയിട്ട കവിതകള്‍......... 

Friday, December 28, 2012

ഞാനെന്‍റെ പ്രജ്ഞയെ 

ഉറക്കി കിടത്തട്ടെ ,

കനക്കും കരള്‍കുടം 

ആഴിയില്‍ നീറ്റട്ടെ ,

വീണ്ടുമൊരു പുലരിയില്‍ 

പുനര്‍ജ്ജനിയുടെ പൂവായ് 

തീരത്തു വിരിയുമ്പോള്‍ 

വരിക നീ ചൂടുവാന്‍.......

 

Thursday, December 27, 2012

കടലാസു പൂക്കള്‍ 

മാര്‍ച്ചിന്‍

അവസാന പടവിലിരു ന്ന് 

നീ എനിക്കായ് നീട്ടിയ

 കടലാസു പൂക്കളില്‍ 

ഇന്നും മഷിയുണങ്ങീല...

                       ഒരു പച്ചമഷി വരയില്‍ 

                       കുരുങ്ങിക്കിടന്നെന്‍ 

                       വിദ്യാ വസന്തത്തിന്‍ മരം 

                       ചിതലരിച്ചുവെങ്കിലും