Saturday, August 10, 2013

ഞായറാഴ്ച കാഴ്ച

ഉമ്മറകോലായിൽ 
മാതൃഭൂമി- 
വിഴുപ്പു നാറുന്നു .


സ്വീകരണ മുറിയില്  
സുരേഷ് ഗോപി -
സത്യവും ധര്മ്മവും ഗർജ്ജിക്കുന്നു .


കണ്ണാടിക്കു മുൻപിൽ 
ഫെയർ & ലൌലി 
മുഖം മിനുക്കുന്നു .


അടുക്കളയലമാരിയിൽ 
കൊളസ്ട്രോളും ഷുഗറും
ആര്തുചിരിക്കുന്നുണ്ട് . 


അടുപ്പിൻ കരയിൽ  
പൊട്ടിയും ചീറ്റിയും 
ഒരു പച്ച വിറകിന് കൊള്ളി-
പാതി കത്തി , പാതി വെന്ത് ..

2 comments:

  1. അപ്പൊ ഞാറാഴ്ചകള്‍ ഇത്ര ബോറണോ....
    കവിതകള്‍ ഇനിയും പോരട്ടെ.... !!

    ReplyDelete