Tuesday, July 2, 2013
Friday, June 28, 2013
Thursday, June 27, 2013
പ്രിയ്യപെട്ട സമീർ ,
വഴി തെറ്റി വന്ന ഒരു മേഘം കണക്കെ
നീയിന്നെൻറെ ചിന്തകളെ പൊതിഞ്ഞു.
സ്വപ്നത്തിന്റെ പാന പാത്രം നിറയെ
കവിത പകർന്നവനെ നിന്നെ ഞാൻ പ്രണയിക്കുന്നു.
"നൈജാമാലിയുടെ ജനനവും രവിയുടെ മരണവുമെന്ന്"
സ്വയം ചുരുക്കിയെഴുതിയവനെ ,...
വിശുദ്ധ പ്രണയത്തിന്റെ അൾത്താരയിൽ
പാപിയാക്കപെട്ടവനെ...
കല്ലെറിഞ്ഞവർക്കു വേണ്ടി
ഉറക്കെയുറക്കെ കവിത ചൊല്ലിയവനെ
നിന്നെ ഞാൻ പ്രണയിക്കുന്നു....
വിഷാദം മണക്കുന്ന വരാന്തയിലൂടെ
ചോര ചിന്തിയ ഹൃദയവുമായി
നീ നടന്നകന്നത്
നീണ്ട മൌനത്തിന്റെ സിംഫണിയിലെക്കോ....
Subscribe to:
Posts (Atom)



