നഷ്ടപെട്ട ഗുൾമോഹറിനെ പറ്റി
വരും വസന്തവും എന്നോട് ചോദിക്കും
ഉത്തരമില്ലാതെ ഞാനുരുകുമ്പോൾ
വരിക നീ പേമാരിയായ്
എന്റെ കണ്ണുനീര് മറയ് ക്കുവാൻ
പ്രണയം പകര്ന്നു ,
ഹൃദയം നുകർന്ന് ,
ഉയിരും പറിച്ചു നീ പോയി -
ധര്മം പുലര്തുവാൻ.....
രാവും പകലും
ചന്ദ്രന ഭൂമിയെ എന്ന പോലെ
അവൾ അയാൾക്ക് ചുറ്റും വലം വച്ചു .
രാത്രിയില അവൾ നിലാവും
അവൻ കവിയുമായി ,
പകല് അവൾ
അവന്റെ നിഴലിൽ ഒളിച്ചിരുന്നു ,
അയാള് ആര്ത്തിയോടെ
സൂര്യ പ്രഭയെ ചുംബിച്ചു .
ഒരു പച്ച പൂപ്പലു പോലെ
പടര്ന്നു പടര്ന്നു
നീയെന്നെ വരിഞ്ഞു മുറുക്കുന്നു.
പഴയതിന്റെ കൂട്ടത്തിലേക്ക് തള്ളിയിടുന്നു.
ക്ലാവു പിടിച്ചോരോട്ടുപാത്രം പോലെ
ഇരുട്ടിൽ ..വാർദ്ധക്യത്തിന്റെ മുറുമുറുപ്പുകൾക്കിടയിൽ,
വിയര്പ്പു പറ്റി മുഷിഞ്ഞ നേര്യതിന്റെ കോന്തലയിൽ
നീയെന്നെ കെട്ടിയിടുന്നു.
ഈ ജന്മത്തിലും നീ കൃഷ്ണനും ഞാൻ രാധയുമായി തന്നെ ജനിച്ചു
ഒരു നിശ്വാസത്തിനിരു പുറം നാം ജീവിക്കുന്നു
എങ്കിലും യുഗങ്ങൾ കൊണ്ടളക്കാവുന്ന ദൂരം നമുക്കിടയിലിന്നും ബാക്കി....