ഈ നാല് ചുവരുകൾക്കുള്ളിൽ
ഞാനെന്റെ മൌനത്തെ ചങ്ങലക്കിടുന്നു.
( ചങ്ങലക്കും ഭ്രാന്ത് പകര്ന്നു
മൂർചിക്കും വരെക്കെയ്ങ്കിലും.... )
നിനക്കായി എഴുതി വച്ചവയത്രയും
കനലെരിച്ച നേരം ഉയിർതെഴുന്നെറ്റതീ
നീല ശലഭങ്ങൾ .
നിഴൽ മാത്രം വഴി തെളിക്കും
നിന്റെ കൂട്ടിൽ ഒളിച്ചു വയ്ക്കുകയിവയെ.
( ചിറകടിക്കാതെ , ഇമയനക്കാതെ , ഉയിരുലക്കാതെ....)
ഒടുവിലീ ചങ്ങല കണ്ണികളും
അറുത്തെന്റെ മൌനം പതഞ്ഞൊഴുകുന്ന നാൾ
തുറന്നു വിട്ടേയ്ക്കയെൻ നീല ശലഭങ്ങളെ ...
( അതിരില്ലാത്ത ആകാശത്തേക്ക് ,
നിലയില്ലാത്ത ഒഴുക്കിലേക്ക്,
ആഴമറിയാത്ത ഹൃദയത്തിലേക്ക് ...)
നല്ല വരികൾ..നല്ല ചിന്തകൾ..
ReplyDeleteനന്ദി :)
ReplyDelete