ചിലവ,
ഒളിച്ചു കളിക്കുന്ന
ഒരു കുട്ടിയുടെ
ലാഘവത്തോടെ
ആരുടെ കണ്ണിലുംപെടാതെ,
ശരികളായി തന്നെ
വായിക്കപ്പെടുന്നവ
ചിലതുണ്ട്,
മായച്ചുകളഞ്ഞാലും
തെറ്റിയെഴുതിയതിന്റെ
അടയാളത്തില്‍
ജീവിക്കുന്നവ
വേറെ ചിലത്,
എത്ര തിരുത്തിയാലും
തെറ്റിതന്നെ
എഴുതിപോകുന്നത്.
അതങ്ങിനെ
തെറ്റിക്കിടന്നാലേ
ഒരു ചേലുണ്ടാവൂ എന്നു
തോന്നിപോകും
അവസാനത്തെ കൂട്ടര്,
എപ്പോഴെടുത്തു
മറിച്ചുനോക്കുമ്പൊഴും ,
കാഴ്ചയെയങ്ങിനെ
കൊത്തിവലിച്ച്,..
ആഴത്തില്‍ നോവുന്നവ..
This comment has been removed by the author.
ReplyDeleteVery good jotting.
ReplyDeleteKeep it up
Ee askharangal
Evide maayaajaalangal
theerkkunnu!!
Aashamsakal :-)
Keep writing
Keep informed
~ Philip Ariel
അവസാനത്തെ കൂട്ടര്,
ReplyDeleteഎപ്പോഴെടുത്തു
മറിച്ചുനോക്കുമ്പൊഴും ,
കാഴ്ചയെയങ്ങിനെ
കൊത്തിവലിച്ച്,..
ആഴത്തില്‍ നോവുന്നവ..