നിനക്കറിയാമോ ...
ശ്വാസത്തിന്റെ ഓരോ അടരുകളിലും
എത്ര ചായം പിടിപ്പിച്ചാണ്
ഞാൻ ചിരിക്കുന്നതെന്ന്?
ഓരോ വാക്കുകളിലും
ജീവനിലേക്കുള്ള
എത്രയെത്ര ഊടു വഴികളെയാണ്
എനിക്ക് തേടി പിടിക്കേണ്ടി വരുന്നതെന്ന് ?
ഓരോ വാതിലുകളും
നിന്നിലേക്ക് മാത്രമുള്ളതും
ഒരിക്കലും തുറക്കപ്പെടാത്തവയുമാകുമ്പോൾ
തിരിഞ്ഞു നടക്കേണ്ടി വരുന്ന
കാലുകളുടെ ഭാരമെത്രയെന്ന് ?
ഒരിക്കലെങ്കിലും നീ
ആലോചിച്ചു നോക്കിയിട്ടുണ്ടോ
പൊള്ളിയടർന്ന സ്വപ്നങ്ങളുടെ
മരണ വെപ്രാളത്തെപറ്റി?
ഇടയ്ക്കിടെ വനവാസത്തിനു പോകുന്നുണ്ടോ? :D
ReplyDeleteഎഴുത്തുകളൊക്കെയും പതിവിലും മനോഹരം.. !!
ഒരിക്കലും തുറക്കപ്പെടാത്തവയുമാകുമ്പോൾ
ReplyDeleteതിരിഞ്ഞു നടക്കേണ്ടി വരുന്ന
കാലുകളുടെ ഭാരമെത്രയെന്ന് ?
ഒരിക്കലെങ്കിലും നീ
ആലോചിച്ചു നോക്കിയിട്ടുണ്ടോ
പൊള്ളിയടർന്ന സ്വപ്നങ്ങളുടെ
മരണ വെപ്രാളത്തെപറ്റി?