എനിക്കൊന്നും പറയാനില്ല ,
അല്ലെങ്കിൽ തന്നെ
പ്രിയ്യപെട്ട ചായപെൻസിൽ
കളഞ്ഞു പോയ കുട്ടിയുടെ ദുഖം
നിങ്ങള്ക്കെങ്ങിനെ മനസിലാവാനാണ് ?
നിങ്ങൾ ,
നിങ്ങൾ എന്നോ വളര്ന്നു വലുതായി പോയതല്ലേ ...
മഴയുണ്ട് ,
മഷിയുണ്ട് ,
ഞാനുമുണ്ട്,
പക്ഷെ
ഇനിയും പെയ്തു തീർക്കാൻ
ഒരുപാടുണ്ട് കവിതകളവൾക്ക് നെഞ്ചിൽ...
അവയ്ക്കൊക്കയും ഉയിരു പകരാൻ
അറുത്തു മാറ്റാത്തൊരു പൊക്കിൾകൊടി
എന്റെ ഗർഭപാത്രത്തിലും...
ഓരോ ചിരിയിലും നീ
എറിഞ്ഞു കളയുന്ന
നോവിന്റെ താക്കോലാണ്