Tuesday, January 20, 2015

ഒരു കള്ളനസ്രാണിയെ കാണുന്നില്ല !!!

കുറെ കാലമായി ഒളിവിലായിരുന്നു തമാശക്കാരൻ ....

കഴിഞ്ഞ ആഴ്ച 
ആരും ഇല്ലാത്ത നേരത്ത് വന്നിരുന്നു 
ആരും കണ്ടിട്ടില്ല...
പക്ഷെ അടയാളങ്ങൾ എനിക്ക് മനസിലാകണ്ടിരിക്ക്യോ ?
തിരഞ്ഞു തിരഞ്ഞു ചെന്നപ്പോ 
ഒരു കഥയുടെ തുണ്ടും തുരുമ്പും ദാ  കെടക്കുണൂ...
മുഴോനും ല്ല്യാത്ത ആ കഥയെ കണ്ടപ്പോ സങ്കടായി .


എടൊ കള്ളനസ്രാണീ ...
എവിട്യെലും ഇരുന്ന് എപ്പഴേലും ഇത് വായിക്കാണേൽ 
അറിയൂ ....
നിങ്ങടെ കള്ളകഥകൾ കേട്ട് 
കണ്ണും മിഴിച്ചിരുന്ന,
പൊട്ടി ചിരിച്ചിരുന്ന  
 ഒരു കുട്ടിയുണ്ടായിരുന്നു ഈ ലോകത്ത് ....

2 comments:

  1. കള്ളനസ്രാണിയുടെ ശരീരം മാത്രമേ ഈ ബ്ളോലോഗത്ത് നിന്ന് പോയിട്ടുള്ളു. ആത്മാവ് ഇപ്പഴും ബ്ളോഗുകൾക്കിടയിലൂടെ കിടന്ന് കറങ്ങുന്നുണ്ട്,മോക്ഷം കിട്ടാതെ. സൂക്ഷിച്ചോ!! :D
    നല്ല എഴുത്തുകാരിയുടെ വരികളിൽ ഒരാളായി കയറിക്കൂടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം..നന്ദി നല്ല സുഹൃത്തിന​‍്..നല്ല വാക്കുകൾക്ക്..

    ReplyDelete
  2. നസ്രാണിയുടെ അവസാനത്തെ കള്ളത്തരം വായിക്കാന്‍ കഴിയാഞ്ഞതിലുള്ള ഈര്‍ഷ്യ തീര്‍ത്തതാണ് :)

    ReplyDelete