Wednesday, May 18, 2016

ശവംതീനി ഉറുമ്പുകള്‍

വേട്ടക്കാരന് വിശപ്പില്ലായിരുന്നു

മോഹം മാത്രമായിരുന്നു ,

ഇരയ്ക്ക് വിലയില്ലായിരുന്നു

ചോര മാത്രമായിരുന്നു ,

വിശപ്പടക്കാന്‍ ശവം തിന്നുന്ന

ഉറുമ്പുകള്‍ക്ക് മാത്രമായിരുന്നു

അനുസരണയും സ്നേഹവും.

ചതഞ്ഞ മാംസകഷ്ണങ്ങള്‍ പെറുക്കി

അവര്‍ എത്ര അച്ചടക്കത്തോടെയാണ്

തിരിച്ചു നടക്കുന്നത്!!!!

1 comment:

  1. ആഹാ കൊള്ളാലോ....എഴുത്ത് പതിവ് പോലെ മനോഹരമായിട്ടുണ്ട്!!

    ReplyDelete