Tuesday, December 9, 2014

നിനക്കറിയാമോ ...

ശ്വാസത്തിന്റെ ഓരോ അടരുകളിലും 

എത്ര ചായം പിടിപ്പിച്ചാണ് 

ഞാൻ ചിരിക്കുന്നതെന്ന്?

ഓരോ വാക്കുകളിലും 

ജീവനിലേക്കുള്ള 

എത്രയെത്ര ഊടു വഴികളെയാണ് 

എനിക്ക് തേടി പിടിക്കേണ്ടി വരുന്നതെന്ന് ?

ഓരോ വാതിലുകളും 

നിന്നിലേക്ക്‌ മാത്രമുള്ളതും 

ഒരിക്കലും തുറക്കപ്പെടാത്തവയുമാകുമ്പോൾ 

തിരിഞ്ഞു നടക്കേണ്ടി വരുന്ന 

കാലുകളുടെ ഭാരമെത്രയെന്ന് ?

ഒരിക്കലെങ്കിലും നീ 

ആലോചിച്ചു നോക്കിയിട്ടുണ്ടോ 

പൊള്ളിയടർന്ന സ്വപ്നങ്ങളുടെ 

മരണ വെപ്രാളത്തെപറ്റി? 

2 comments:

  1. ഇടയ്ക്കിടെ വനവാസത്തിനു പോകുന്നുണ്ടോ? :D
    എഴുത്തുകളൊക്കെയും പതിവിലും മനോഹരം.. !!

    ReplyDelete
  2. ഒരിക്കലും തുറക്കപ്പെടാത്തവയുമാകുമ്പോൾ
    തിരിഞ്ഞു നടക്കേണ്ടി വരുന്ന
    കാലുകളുടെ ഭാരമെത്രയെന്ന് ?
    ഒരിക്കലെങ്കിലും നീ
    ആലോചിച്ചു നോക്കിയിട്ടുണ്ടോ
    പൊള്ളിയടർന്ന സ്വപ്നങ്ങളുടെ
    മരണ വെപ്രാളത്തെപറ്റി?

    ReplyDelete