Monday, September 21, 2015

പെണ്ണുടലിനോട് ( പെണ്ണ് ഉടലിനോട് )

എന്റെ ഉടലേ
എവിടെയാണ്
നിന്നെ
ഞാനൊന്നു
മറന്നുവെക്കുക?

ഉടുക്കുമ്പൊഴും,
നടക്കുമ്പൊഴും,
ഇരിക്കുമ്പാഴും,
പൊതിയണം..
ഒതുക്കണം..
മറയ്ക്കണം..

എന്തിനേറെ.,
ഉറങ്ങുമ്പൊള്‍ പോലും
നിന്നെ ചുമന്നെന്റെ
ചിന്ത വലയുന്നു.

എന്റെ ഉടലേ
എവിടയാണ്
നിന്നെ
ഞാനൊന്നു
മറന്നുവെക്കുക...?

14 comments:

  1. പെണ്ണുടലിന്‍റെ വീര്‍പ്പുമുട്ടുകള്‍ ..... സംസ്കാരം എന്ന പേരിലെ അടിച്ചമര്‍ത്തലുകള്‍ .... ഇതിനെതിരായുള്ള മൂര്‍ച്ചയുള്ള വാക്കുകളായി കവിത.......

    ReplyDelete
  2. ഉടലിനെ മറന്നേക്ക്!!അതിന്ന്‍ വരും നാളെ പോകും. അതിലെന്ത് കാര്യം..ആത്മാവിലാണ് എല്ലാം..എന്ന്‍ വെച്ചാല്‍ എവിടേക്ക് പോയാലും ആത്മാവിന്റെ വരികള്‍ ഈ ബ്ലോഗില്‍ (അല്ലെങ്കില്‍ എവിടെയെങ്കിലും) കുറിച്ചിടാന്‍ മറക്കരുത് :) .. ഈ നല്ലെഴുത്ത് ആരെങ്കിലുമൊക്കെ ആസ്വദിക്കട്ടെ!!

    ReplyDelete
    Replies
    1. അങ്ങനെയങ്ങ് മറക്കാന്‍ പറ്റിയിരുന്നെങ്കില്‍ /സമ്മതിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ... :) thank you for comment

      Delete
  3. തലക്കെട്ട്‌ തന്നെ ചിന്തിപ്പിയ്ക്കുന്നു...

    എത്രയധികം വീർപ്പുമുട്ടലുകളാ!!

    നന്മ വരട്ടെ!!!!

    ReplyDelete
  4. നന്നായികവിത . ശരിയായ ആകുലത. കുഞ്ഞുന്നാൾ തൊട്ട് ആവശ്യത്തിലേറെ ലാളനയും പരിഗണനയും നൽകി അതിലേറെ ഉത്‌ക്കണ് ട യും ഉണ്ടായിരുന്നത് കൊണ്ടാണ്.

    ReplyDelete
  5. ലളിതമായ ഈ വരികളിൽ, അതി ശക്തമായ വിഷയം ! എന്റെ ആശംസകൾ .. :)

    ReplyDelete
  6. ഉടലിനെക്കുറിച്ച്
    ഈ നിസ്സാരചിന്ത
    സുന്ദരം!!!

    ReplyDelete
  7. ഉടലിനെക്കുറിച്ച്
    ഈ നിസ്സാരചിന്ത
    സുന്ദരം!!!

    ReplyDelete
  8. എഴുത്ത് തുടരട്ടെ...ആശംസകള്‍...

    ReplyDelete
  9. vaikiyaanu vayichath..ethrayo thavana njanum chinthichu vishamichuttundenno ithe vishayam..kavitha assalayi..

    ReplyDelete
  10. ഉടല്‍ ഭാരമാകുന്നു..........നല്ല കവിത

    ReplyDelete
  11. ഉടുപ്പിച്ചാലും ഉടുപ്പിച്ചാലും മുഴച്ചു നില്ക്കുന്ന പെണ്ണുടൽ... രക്ഷയില്ല....

    ReplyDelete