Tuesday, July 2, 2013

വേളി

ഒരു പച്ച പൂപ്പലു പോലെ 

പടര്ന്നു പടര്ന്നു 

നീയെന്നെ വരിഞ്ഞു മുറുക്കുന്നു. 

പഴയതിന്റെ കൂട്ടത്തിലേക്ക് തള്ളിയിടുന്നു. 

ക്ലാവു പിടിച്ചോരോട്ടുപാത്രം പോലെ 

ഇരുട്ടിൽ ..വാർദ്ധക്യത്തിന്റെ മുറുമുറുപ്പുകൾക്കിടയിൽ,

വിയര്പ്പു പറ്റി മുഷിഞ്ഞ നേര്യതിന്റെ കോന്തലയിൽ 

നീയെന്നെ കെട്ടിയിടുന്നു.

3 comments:

  1. ചെറിയ വരികളിലെ വലിയ മാജിക്കാണു ഭദ്രയുടെ ഓരോ എഴുത്തുകളും.ഈ എട്ടു വരി കവിതയും.മനോഹരം.

    ReplyDelete