Wednesday, March 4, 2015

മണ്ണു തിന്നു മരിച്ചവര്‍

"ഡോക്ടര്‍,
സിറ്റിയുടെ ഒത്തനടുക്കാണ്, ഫ്ളാറ്റിലാണ് , അതും പത്താമത്തെ നിലയില്‍, എന്നിട്ടും അവരെന്നെ തേടി വരുന്നുഎനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല സര്‍ , കണ്ണടച്ചാലുടന്‍ അവര്‍ വരികയായി."

"ആര് ?"

"പ്രേതങ്ങള്‍,മണ്ണു തിന്നു മരിച്ചവരുടെ പ്രേതങ്ങള്‍. "

"ആര് ? ഒന്നുകൂടി പറയൂ  "

"മണ്ണുതിന്നു മരിച്ചവരുടെ പ്രേതങ്ങള്‍- ഇറയത്തെ കുഴിയിലുണ്ടായിരുന്ന കുഴിയാനകള്‍, തൊടിയിലുണ്ടായിരുന്ന മണ്ണിരകള്‍,മച്ചിലേയ്ക്ക് പടര്‍ന്ന ചിതലുകള്‍, പിന്നെ...."

"പിന്നെ?"

"പിന്നെ.. ഒരു കൈക്കോട്ടും പാളത്തൊപ്പിയുമായി അച്ഛനും.."

1 comment:

  1. അതി സുന്ദരം..ലളിത മനോഹരം!! seriously,ur thoughts r simply awesome!!

    ReplyDelete