Saturday, March 21, 2015

ആധുനിക കഥ


"ഹലോ...  ആ ടീച്ചറേ ഇതു ഞാനാ മാസികേന്ന്. 
ഒരു കഥ വേണായിരുന്നു, വിഷുസ്പെഷ്യല്‍ പതിപ്പിലേയ്ക്കാ..  ഇത്തിരി ആധുനികമായിക്കോട്ടെ.

സ്ഥിരം നൊസ്റ്റാള്‍ജിക് ഐറ്റം പ്രൊഫസര്‍ സര്‍ ഏറ്റിട്ടുണ്ട്,
അപ്പൊപിന്നെ ആധുനികത്തിന് ടീച്ചറാ നല്ലെതെന്നു തോന്നി,
അതുമല്ലാ ഇപ്പഴത്തെ പെണ്‍പക്ഷത്ത് ടീച്ചറല്ലാതെ വേറെയാരാ എഴുതാനുള്ളേ..

പിന്നേ ആ ഡെല്‍ഹി കേസു വേണ്ടാട്ടൊ..,  നാട്ടിലേതായാലും വല്ല്യ ഗുണമില്ല , ഇതിന്റെയൊക്കെ ഊരും പേരുമല്ലേ മാറുന്നുള്ളൂ  സംഗതിയൊക്കെ ഒന്നു തന്നെ.

അല്ലാ ... വേറൊന്നും കൊണ്ടല്ലാ ... ഒരു സ്കോപ്പില്ലാ ,  ഇപ്പഴത്തെ ന്യൂ ജെന്‍ പിള്ളേരു മൊത്തം അതിന്മേലാ പണിയുന്നേ ..
വായനക്കാര്‍ക്കും വേണ്ടേ ഒരു ചേഞ്ച്.

പിന്നെ ടീച്ചറെ പോലുള്ളോര്‍ക്ക് എഴുതാന്‍ ഒരു സബ്ജെക്ട് തിരഞ്ഞു നടക്കേണ്ട ആവശ്യോമില്ലല്ലോ..  അതാണല്ലൊ ടീച്ചര്‍ടെ എഴുത്തിന്റെ ഒരു ഇത് . 

അപ്പൊ എല്ലാം പറഞ്ഞപോലെ അടുത്തയാഴ്ച്ച ഞാന്‍ ചെക്കുമായിട്ടു വരാം."

11 comments:

  1. എല്ലാ ദിവസവും ഓരോ പോസ്റ്റോ.????
    എഴുത്‌,,,

    ReplyDelete
  2. Aa oru 'ithu' undel alle nammalk oru 'ithu' ollu! :D

    ReplyDelete
  3. ചൂട് കുറയുമ്പോള്‍.....വാര്‍ത്തകള്‍ മറക്കപ്പെടുന്നു....പ്രശ്നം പിന്നേയും അവശേഷിക്കുന്നു....സമൂഹത്തേ വീണ്ടും ആക്രമിക്കുന്നു.......നന്നായി എഴുതി ആശംസകൾ.....

    ReplyDelete
  4. കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ മറക്കരുതേ... ലിങ്ക്..

    http://kappathand.blogspot.in/2015/04/blog-post_8.html

    ReplyDelete
  5. കൊള്ളാം കേട്ടോ.. ഒള്ളതാണോ.. ഇങ്ങനെയൊക്കെ നടുക്കുവോ.

    ReplyDelete
  6. എല്ലാവർക്കും റേറ്റിങ്ങും വായനക്കാരും മാത്രം മതി :)

    ReplyDelete
  7. എഴുത്തുകളൊക്കെയും നിലച്ചോ?? പുതിയതൊന്നും കാണുന്നില്ല.. ???????????

    ReplyDelete
  8. നുറുങ്ങു കഥകള്‍ തുടരട്ടെ,,,,,,

    ആശംസകള്‍.

    ReplyDelete