Monday, March 2, 2015

തേടിവരാന്‍ ആരുമില്ലാത്ത,

ഇറങ്ങിപോകാന്‍ ഇടങ്ങളില്ലാത്തയീ

കൂടിനെന്തിനാണ് 

ഇങ്ങനെയൊരു  വാതില്‍?

കൊട്ടിയടച്ചേക്കാം അല്ലേ?

നിഴലുകള്‍ പറഞ്ഞു - ''ശരിതന്നെ''

മച്ചില്‍ ഓര്‍മ്മപല്ലികള്‍ ചിലച്ചു-

'' എങ്കിലും...''

2 comments:

  1. ചെറിയ വരികളിലെ വലിയ കഥ!!

    ReplyDelete
  2. മച്ചില്‍ ഓര്‍മ്മപല്ലികള്‍ ചിലച്ചു-

    '' എങ്കിലും...''

    ReplyDelete